കൊച്ചി: ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കൽ ആവർത്തിക്കുന്നതിനെതിരെ ദേശീയപാത സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ഹാഷിം ചേന്നാമ്പിളളി, രാജൻ ആന്റണി, ഷംസുദ്ദീൻ, തമ്പി മേനാച്ചേരി(വ്യാപാരി വ്യവസായി ഏകോപന സമിതി) ടോമി ചന്ദനപ്പറമ്പിൽ (എൽ.സി.എം.എസ്), പ്രൊഫസർ കെ.എൻ. നാണപ്പൻ പിള്ള, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.