viswa-prasanna
മാർഗദർശകമണ്ഡൽ സംസ്ഥാന സമിതി യോഗം സ്വാമി വിശ്വപ്രസന്ന തീർത്ഥ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണമെന്ന ഐതിഹാസിക യജ്ഞത്തിൽ എല്ലാവരും പങ്കാളിയാകണമെന്ന് ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീർത്ഥ പറഞ്ഞു. വിശ്വഹിന്ദു പരിഷത് സംസ്ഥാന മാർഗദർശക മണ്ഡലത്തിന്റെ സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ മാർഗദർശക മണ്ഡൽ സംസ്ഥാന അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി ദീപം തെളിച്ചു.

സന്ന്യാസിമാരായ പ്രജ്ഞാനാനന്ദ തീർത്ഥപാദർ (വാഴൂർ ആശ്രമം), ഗീതാനന്ദ (ചെറുകോൽ ശുഭാനന്ദാശ്രമം), അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷൻ), നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), ബ്രഹ്മാപാദാനന്ദ സരസ്വതി (ചേങ്കോട്ടുകോണം), സത് സ്വരൂപാനന്ദ സരസ്വതി (മാർഗദർശക മണ്ഡൽ ജനറൽ സെക്രട്ടറി), വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.ആർ. ബലരാമൻ, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, ആർ.എസ്.എസ് പ്രാന്തീയ സഹകാര്യവാഹ് പി.എൻ. ഈശ്വരൻ എന്നിവർ സംസാരിച്ചു.