polio

കൊച്ചി: അഞ്ചു വയസിന് താഴെയുള്ള 2,09,098 കുട്ടികൾക്ക് ഇന്ന് ഒരു ഡോസ് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും. 2033 ബൂത്തുകൾ റെഡിയാണ്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവർത്തനം.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, എയർപോർട്ട് തുടങ്ങിയ 39 കേന്ദ്രങ്ങളിലും ബൂത്തുകളുണ്ട്.

കൊവിഡ് പരിമിതികൾ
• കണ്ടൈൻമെന്റ് സോണുകളിലെ കുട്ടികൾക്ക് പിന്നീട്

• ക്വാറന്റൈനിൽ ആളുള്ള വീടുകളിലെ കുട്ടിക്ക് ഇതിന് ശേഷം.

• കൊവിഡ് രോഗി ഉള്ള വീട്ടിലെ കുട്ടിക്ക് നെഗറ്റീവ് ആയ ശേഷം 14 ദിവസം കഴിഞ്ഞ്.

• അഞ്ച് വയസിൽ താഴെയുള്ള കൊവിഡ് പോസിറ്റീവായ കുട്ടിക്ക് പരിശോധനഫലം നെഗറ്റീവായി 4 ആഴ്ചക്ക് ശേഷം
• പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയുള്ളവർ കുട്ടികളുമായി ബൂത്തിലെത്തരുത്
• 60 വയസിന് മുകളിൽ പ്രായമുള്ളവർ ബൂത്തിലെത്തരുത്.

• ബൂത്തിൽ കുട്ടിയുമായി ഒരാൾക്ക് മാത്രം പ്രവേശനം