കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തംഗത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങൂർ തണ്ണിക്കോട്ട് വീട്ടിൽ പരേതനായ വർഗീസിന്റെ മകൻ ടി.സജിയാണ് (53) തൂങ്ങിമരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്. രാവിലെ ഭാര്യയും മരുമകളും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. ഇവർ തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ തുറക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മാതാവ് : സാറാമ്മ (റിട്ട.ആരോഗ്യവകുപ്പ്). ഭാര്യ: മേരി മാത്യു (അങ്കണവാടി വർക്കർ). മക്കൾ: മാത്യൂസ് (കാനഡ), സാറ. മരുമകൻ: ബിജോയ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ.