ഇലഞ്ഞി: പിറവം - ഇലഞ്ഞി റോഡിൽ പൈങ്കുറ്റി മില്ലുംപടിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എരപ്പാംകുഴി മടക്കെകുളങ്ങരയിൽ ജോളി ജോസഫാണ് (60) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഡേൽവിനെ പരിക്കുകളോടെ പിറവം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു അപകടം.