തൃപ്പൂണിത്തുറ: ബാങ്കിൽ അടയ്ക്കാൻ കൊണ്ടുവന്ന ആറ് ലക്ഷത്തോളം രൂപ ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി.

വൈക്കം ടിവി പുരം സ്വദേശിയും എറണാകുളം മത്സ്യഭവനിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസറുമായ രശ്മി പി രാജനാണ് പണം നഷ്ടപ്പെട്ടതായി ഉദയംപേരൂർ പൊലീസിൽ പരാതി നൽകിയത്. സ്വകാര്യ ബസിൽ യാത്ര ചെയ്ത് കണ്ടനാട് കവലയിൽ ഇറങ്ങി ബാഗ് തുറന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ബാഗിന്റെ സിബ്ബ് തുറന്ന നിലയിലായിരുന്നു.