കളമശേരി: ഐ.ടി.ഐയ്ക്ക് സമീപം ചേനക്കാല റോഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന കിഴക്കമ്പലം കോളനിപ്പടി ശ്രീമന്ദിരത്തിൽ സന്തോഷ്‌കുമാറിനെ (38) കമ്പിവടികൊണ്ട് മർദ്ദിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. കടുത്തുരുത്തി എഴുമൺ തുരുത്തിൽ ഉള്ളത്തിൽ വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സജിമോനെ (53) എച്ച്.എം.ടി. കവലയിൽ വച്ചാണ് കളമശേരി പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച രാത്രി 9.30 നാണ് സംഭവം മർദ്ദനമേറ്റ സന്തോഷ് കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.