fisat
'ആസ്പയർ' തൊഴിൽ പരിചയ മേളയിൽ അസാപ്പ് ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായാ ഡോ. ഉഷ ടൈറ്റ് ഐ.എ.എസിൽ നിന്ന് പ്രശംസാപത്രം ഫിസാറ്റ് അസാപ്പ് കോ ഓർഡിനേറ്റർ ബിജോയ് വർഗീസ് സ്വീകരിക്കുന്നു

അങ്കമാലി: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ്പിന്റെ തൊഴിൽ പരിചയ മേളയിൽ സർക്കാരിനായി വെബ് പോർട്ടൽ ഒരുക്കി ഫിസാറ്റ് വിദ്യാർത്ഥികൾ. അഡീഷണൽ സ്‌കിൽ അക്കുസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓൺലൈൻ തൊഴിൽ പരിചയ മേളയിൽ ഫിസാറ്റ് വിദ്യാർത്ഥികളായ മുഹമ്മദ് നിഹാലും, റിഷാദ് പി യുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു വേണ്ടി സംസ്ഥാന തലത്തിൽ ശ്രേദ്ധേയമായ രീതിയിൽ കുറ്റമറ്റ വെബ്‌പോർട്ടൽ ഒരുക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഓൺലൈൻ റിക്രൂട്‌മെന്റിനു വേണ്ടിയാണ് വിദ്യാർത്ഥികൾ വെബ് പോർട്ടൽ ഒരുക്കിയത്. തിരുവന്തപുരത്തു വച്ച് അസാപ്പിന്റെ നേതൃത്വത്തിൽ നടന്ന ആസ്പയർ തൊഴിൽ പരിചയമേളയുടെ ഉൽഘാടന ചടങ്ങിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും അസാപ്പ് ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായാ ഡോ .ഉഷ ടൈറ്റ് ഐ.എ.എസ് വിദ്യാർത്ഥികൾക്കുള്ള പ്രശംസാപത്രം കൈമാറി.