മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. രാവിലെ നഗരസഭാ സൈറൺ മുഴങ്ങിയതോടെ കൗൺസിൽ അംഗങ്ങളും ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തിയ പൊതുജനങ്ങളും ഒരുനിമിഷം മൗനം ആചരിച്ചു .തുടർന്ന് ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി .മഹാത്മാഗാന്ധി അനുസ്മരണ സമ്മേളനം നഗരസഭാ അദ്ധ്യക്ഷൻ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു .വൈസ്‌ചെയർപേഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം അബുൽ സലാം ,അജി മുണ്ടാട്ടു , ജോസ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.