കൊച്ചി: ഒഡെപെക് വഴിയുള്ള റിക്രൂട്ട്മെന്റ് വർദ്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ സഹകരണത്തോടെ ഓവർസീസ് ഡവലപ്പ്മെൻ്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ് അങ്കമാലിയിൽ ആരംഭിച്ച ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്‌ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ അദ്ധ്യക്ഷനായിരുന്നു. ഒഡെപെക് ചെയർമാൻ ശശിധരൻ നായർ, മാനേജിംഗ് ഡയറക്ടർ കെ.എ. അനൂപ് എന്നിവർ സംസാരിച്ചു.