jail
മൂവാറ്റുപുഴ സ്‌പെഷ്യൽ സബ് ജയിലിൽ നടന്ന ജയിൽ ക്ഷേമദിനാഘോഷം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭ ചെയർമാൻ പി.പി.എൽദോസ് സമീപം

മൂവാറ്റുപുഴ: ജയിൽ ക്ഷേമ ദിനാഘോഷം മൂവാറ്റുപുഴ സ്‌പെഷ്യൽ സബ് ജയിലിൽ ആഘോഷിച്ചു. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു.സബ് ജയിൽ സ്‌പെഷ്യൽ സൂപ്രണ്ട് എ. നസീം സ്വാഗതം പറഞ്ഞു. മദ്ധ്യമേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഒഫ് പ്രിസൺസ് സാംകുട്ടി തങ്കയ്യൻ മുഖ്യപ്രഭാഷണം നടത്തി. ഫാ.ആന്റണി പുത്തൻകുളം, ജിനു മടേയ്ക്കൽ, ലക്ഷ്മി.കെ, സമീർ.എ, ജോഷി.പി.വി, ഷാഹുൽ ഹമീദ്. പി.എം എന്നിവർ സംസാരിച്ചു.