dyfi
ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് -19 കൺവാലസന്റ് പ്ലാസ്മ ഡോനേഴ്സ് ഡിജിറ്റൽ ഡയറക്ടറി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.റ്റി ജലീൽ മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന് നൽകി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യുകയെന്ന കാലത്തിന്റെ സന്ദേശം ഏറ്റെടുക്കുകയാണ് യുവാക്കളുടെ കാലഘട്ടത്തിന്റെ രാഷ്ട്രീയ പ്രവർത്തനമെന്ന് ഡി.വൈ.എഫ്.ഐ കരുതുകയാണ്. പ്ലാസ്മാ തെറാപ്പി കൊവിഡ് ബാധിതരായ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്രദമാണെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ഇതിനായി ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൊവിഡ് -19 കൺവാലസന്റ് പ്ലാസ്മ ഡോനേഴ്സ് ഡിജിറ്റൽ ഡയറക്ടറി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.റ്റി ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കൊവിഡ് കൺണ്ട്രോൾ റൂമിന് വേണ്ടി പി.വി എസ് കൊവിഡ് അപെക്സ് സെന്റർ സൂപ്രണ്ട് ഡോ. ആശാ വിജയനാണ് ഡയക്ട്റി മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം. മാത്യു, ബ്ലോക്ക് പ്രസിഡന്റ്‌ ഫെബിൻ മൂസ , ബ്ലോക് ട്രഷറർ റിയാസ് ഖാൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മാഹിൻ, എൽദോസ്, മീനാക്ഷി, സിപിഎം ഏരിയ കമ്മിറ്റി അംഗംഎം.എ സഹീർ തുടങ്ങിയവർ സംസാരിച്ചു.