meeting
ഗാന്ധി രക്തസാക്ഷി ദിന അനുസ്മരണം മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തു പ്രസിഡന്റ് സെബി കിടക്കേൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്യുന്നു

കാലടി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി മലയാറ്റൂർ നീലിശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം നടന്നു. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ഗാന്ധിദർശൻ വേദി മണ്ഡലം ചെയർമാൻ തോമസ് പാടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ചുത്രേസ്യ തങ്കച്ചൻ, ഗ്രാമ പഞ്ചായത്ത് അംഗം ജോയി അവോക്കാരൻ, സനിൽ പി.തോമസ്, കെ.ജെ പോൾ, തോമസ് പാങ്ങോല ,മുരളി ടി.എ, ഷാന്റോ കോനുക്കുടി, ജോബി ജോസ് ,ധനജ്ഞയൻ മംഗലത്ത്പറമ്പിൽ, ഷെൽ ജോപോൾ തെക്കേമാലി എന്നിവർ പ്രസംഗിച്ചു.