nisha
ആലുവ തുരുത്ത് ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഡ് മെമ്പർ നിഷ ടീച്ചർക്ക് നൽകിയ ഉപഹാരം മുൻ വാർഡ് മെമ്പർ അലിയാർ കൈമാറുന്നു

ആലുവ: തുരുത്ത് ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഡ് മെമ്പർ നിഷ ടീച്ചർക്ക് നൽകിയ സ്വീകരണയോഗം മുൻ വാർഡ് മെമ്പർ അലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ: എം.ബി. സുദർശനകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് കുമാർ, വനിതാ വിഭാഗം സെക്രട്ടറി സുൽഫത്ത്, കൃഷ്ണരാജ് എന്നിവർ സംസാരിച്ചു. 16 വർഷം തുടർച്ചയായി പഞ്ചായത്ത് മെമ്പറായിരുന്ന അലിയാരെ ചടങ്ങിൽ ആദരിച്ചു.