തൃപ്പൂണിത്തുറ: പൂത്തോട്ടയിൽ നിന്ന് പെരുമ്പളം, വാത്തിക്കാട്, പാണാവള്ളി എന്നിവിടങ്ങളിലേക്കുള്ള ബോട്ട് സർവീസുകളിൽ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ബോട്ടിൽ ഒരു സീറ്റിൽ മൂന്ന് പേരാണ് ഇരിക്കുന്നത്. ഇറങ്ങുമ്പോഴും കയറുമ്പോഴും വൻ തിരക്കും ഉണ്ടാകുന്നുണ്ട്.
സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസോ ആരോഗ്യ പ്രവർത്തതകരോ ജെട്ടികളിൽ ഇല്ല. ബോട്ടിനുള്ളിലും കടവിലും സാനിറ്റൈസറും ഇല്ല.