function
പീതാംബരൻ എഴുതിയ നീലീശ്വരത്തിന്റെ സാംസ്കാരിക പാദമുദ്രകൾ പുസ്തകത്തിന്റെ പ്രകാശനം റോജി എം.ജോൺ എം.എൽ.എ നിർവഹിക്കുന്നു

കാലടി: പീതാംബരൻ നീലീശ്വരത്തിന്റെ മൂന്നാമത് പുസ്തകം നീലീശ്വരത്തിന്റെ സാംസ്കാരിക പാദമുദ്രകൾ പുസ്തക പ്രകാശനം .റോജി.എം.ജോൺ എം.എൽ.എ നിർവഹിച്ചു. നീലീശ്വരം എസ്.എൻ.ഡി.പി.സ്കൂൾ ഹാളിൽ വച്ച നടന്ന പുസ്തക പ്രകാശന ആദ്യ പതിപ്പ് മാധ്യമ പ്രവർത്തകനും, സാഹിത്യകാരനുമായ ടി.ബി.ലാലിന് നൽകി. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കീഴില്ലം,ബിബി സെബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊച്ചുത്രേസ്യാ തങ്കച്ചൻ, സി.പി.ഐ. ജില്ല കമ്മറ്റിയംഗം ഇ.ടി പൗലോസ്, ബിജു പി.നടുമുറ്റം, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ.ടി.സലിം, എസ്.എൻ.ഡി.പി സ്കൂൾ ഹെഡ് മാസ്റ്റർ ആർ.ഗോപി, തങ്കച്ചൻ വർഗ്ഗീസ്, പി.ബെന്നി, ഐ.കെ.ബൈജു, ജോളി ഇഞ്ചക്കൽ എന്നിവർ സംസാരിച്ചു.