police
ഉദ്ഘാടനത്തിനൊരുങ്ങിയ പൊലീസ് ക്വാർട്ടേഴ്സ്

അങ്കമാലി: അങ്കമാലിയിൽ നിർമ്മാണം പൂർത്തീകരിച്ച പൊലീസ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം ചൊവ്വ വൈകീട്ട് 6 ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം ഓൺ ലൈനിൽ നിർവഹിക്കും. തദവസരത്തിൽ പുതിയ പൊലീസ് ക്വാർട്ടേഴ്സിന്റെ മുൻപിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ബെന്നി ബഹനാൻ എം.പി, റോജി .എം.ജോൺ. എം.എൽ.എ, റൂറൽ എസ്.പി കെ.കാർത്തിക് ,നഗരസഭ ചെയർമാൻ റെജി മാത്യു, ഡി.വൈ.എസ്.പി.എം.ആർ.മധു ബാബു, എസ്.എച്ച്.ഒ സോണി മത്തായി, വാർഡ് കൗൺസിലർ ലില്ലി ജോയി എന്നിവർ പങ്കെടുക്കും.

ഒരു കോടി 32 ലക്ഷം രൂപ ചിലവിൽ കേരള പൊലീസ് ഹൗസിങ്ങ് കോർപ്പറേഷനാണ് നിർമ്മാണം നടത്തിയത്. രണ്ടായിരത്തി പതിനെട്ട് ഒക്ടോബറിൽ നിർമമാണം ആരംഭിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് നിർമ്മാണം പൂർത്തീകരിച്ചു.