കോലഞ്ചേരി: മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി രക്തസാക്ഷിത്ത ദിനം ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ.പീറ്റർ അദ്ധ്യക്ഷനായി. ജെയിൻ മാത്യു, ജെയിംസ് പാറേക്കാട്ടിൽ, അരുൺ വാസു, ബേസിൽ തങ്കച്ചൻ, എൽമി എബ്രഹാം, വി.ടി. ബേബി, ബിജു വർഗീസ്, പി.എം. തമ്പി, ടി.എം. ജോയി, ടി.പി. വർക്കി എന്നിവർ സംസാരിച്ചു.