kerala-high-court

കൊച്ചി: പത്തനംതിട്ട പുറമറ്റം പഞ്ചായത്തിൽ കോൺഗ്രസിന്റെ വിപ്പ് ലംഘിച്ച് ഇടതു മുന്നണിക്ക് വോട്ടു ചെയ്ത നാല് അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഹർജി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നാലു മാസത്തിനകം പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഗ്രാമ പഞ്ചായത്തംഗമായിരുന്ന ജോളി ജോണിന്റെ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.

ഒമ്പത് കോൺഗ്രസ് അംഗങ്ങളിൽ നാലുപേർ വൈസ് പ്രസിഡന്റായിരുന്ന വിനീത് കുമാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചു വോട്ടു ചെയ്തു. ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് വിനീത് കുമാർ സംസ്ഥാന ഇലക്ഷൻ കമ്മിഷനെ സമീപിച്ചിരുന്നു. ഇതിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.