നെടുമ്പാശേരി: ശ്രീമൂലനഗരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഹാത്മഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധിജിയുടെ ഛായ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി.സെബാസ്റ്റ്യന്റെ അദ്ധ്വക്ഷതയിൽ ചേർന്ന രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. സിറാജ്, കെ.എ. അജ്മൽ എന്നിവർ പ്രസംഗിച്ചു.