കളമശേരി: നഗരസഭ പരിധിയിൽ കെട്ടിട,തൊഴിൽ നികുതികളും വാടകയും ഒറ്റത്തവണയായി മാർച്ച് 31 വരെ അടയ്ക്കാം. പിഴപലിശയില്ല. പൊതു അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 മണി വരെയാണ് സമയം. സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കേണ്ടവർ ഫെബ്രു. 1 മുതൽ 28 വരെ അടയ്ക്കാം. കെട്ടിട നികുതി ഓൺലൈനായും അടയ്ക്കാം.