പറവൂർ: സംഘടിച്ചു ശക്തരാകുവിൻ എന്ന ഗുരുദേവ അരുളിന്റെ 94-ാമത് വാർഷികം എസ്.എൻ.ഡി.പി പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്നു. വനിതാസംഘം, യുത്ത് മൂവ്മെന്റ്, എംപ്ളോയീസ് ഫോറം, വൈദിക സമിതി, പെൻഷനേഴ്സ് ഫോറം എന്നിവയുടെ സംയുക്തയോഗത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, ടി.പി. കൃഷ്ണൻ, ഡി. പ്രസന്നകുമാർ, വി.എം. നാഗേഷ്, ടി.എം. ദിലീപ്, കണ്ണൻ കുട്ടുകാട്, വി.പി. ഷാജി തുടങ്ങിയവർ സംസാരിച്ചു.