മട്ടാഞ്ചേരി: കൊച്ചിയിലെ വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ നടപടി സ്വീകരിക്കുമെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു. ഓർമ്മ ചാരിറ്റബിൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മേയർ. കൗൺസിലർമാർ കാന പൊളിക്കുന്നതിനും സ്ളാബിടുന്നതിനുമാണ് മുൻതൂക്കം നൽകുന്നത്. അവരവരുടെ വാർഡുകൾ ഇനി മുതൽ ഒന്നാമതാക്കുവാനാണ് ശ്രമിക്കേണ്ടതെന്നും മേയർ പറഞ്ഞു. മട്ടാഞ്ചേരി മാളിയേക്കൽ ഹാളിൽ നടന്ന സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. മജീദ് അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, കൗൺസിലർമാരായ ആന്റണി കുരീത്തറ, പി.എം.ഇസ്മുദ്ദീൻ, കെ.എ. മനാഫ്, എം.എച്ച് .എം അഷറഫ് തുടങ്ങിയവർക്ക് സ്വീകരണം നൽകി.ചടങ്ങിൽ വി.എച്ച്. ഷിഹാബുദ്ദീൻ, ഷിബു ആന്റണി, ബി.ഹംസ, കെ.എച്ച്.ബഷീർ, എം.എം.ബഷീർ, കെ.കെ.റഹിം തുടങ്ങിയവർ പ്രസംഗിച്ചു.