
കൊച്ചി: ആരൊക്കെ തള്ളിപ്പറഞ്ഞാലും ഗാന്ധിജി ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ : എം.സി ദിലീപ് കുമാർ പറഞ്ഞു. ഗാന്ധി സ്മൃതി കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരവാഹികളായ കെ.ആർ.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ: എഡ്വർഡ് എടേഴത്ത്, അഡ്വ: അരുൺ ബി വർഗീസ് , മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, സന്തോഷ് കുമാർ , ജോസഫ് കല്ലൻ, എന്നിവർ സംസാരിച്ചു.