കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് യൂത്ത് വിംഗ് വാർഷിക പൊതുയോഗം നടന്നു. എറണാകുളം മേഖലാ പ്രസിഡന്റ് കെ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പേരണ്ടൂർ റോഡ് വികസനം, പെട്രോൾ-ഡീസൽ വില വർദ്ധനവ്, കർഷകർക്ക് ഐക്യദാർഡ്യവും പ്രഖ്യാപിച്ചുകൊണ്ട് ഫെബ്രുവരി മൂന്നിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ കലൂർ ജംഗ്ഷനിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു. യൂത്ത്‌വിംഗ് പ്രസിഡന്റ് തൻസീർ അക്ബറിന്റെ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് പ്രസിഡന്റ് കെ.എ. നാദിർഷ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ.മൂസയുടെയും ട്രഷറർ വി.വി. സ്റ്റീഫന്റെയും മേൽനോട്ട ത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് തൻസീർ അക്ബർ, ജനറൽ സെക്രട്ടറി എസ്.എസ്.സനോജ്, ട്രഷറർ ഒ.എ. സത്താർ, വൈസ് പ്രസിഡന്റുമാരായി അലൻ ജോർജ്, സോണി, ഷാനവാസ് ജോയിന്റ് സെക്രട്ടറിമാരായി ഫർഹാൻ കൈപ്പിള്ളി, അനസ്സ്, ജോസ് വർഗീസ്, ആസിഫ് എന്നിവരെയും തിരരഞ്ഞെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം ലിജു മഠത്തിപ്പറമ്പിൽ, സി.എസ്. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.