hotel

കൊച്ചി: ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേരള ഹോട്ടൽ ആൻ‌ഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റി അംഗങ്ങൾക്ക് നിദ്ദേശം നൽകി.

ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ് ഇത്. ഹോട്ടലിന്റെ പ്രവേശനകവാടത്തിൽ ആളുകൾ കാണുന്നവിധം സാനിറ്റൈസർ സ്ഥാപിക്കേണ്ടതും, ഉപഭോക്താക്കളുടെ താപപരിശോധന നടത്തേണ്ടതുമാണ്. ഹോട്ടലുകളിലെത്തുന്ന എല്ലാ ഉപഭോക്താക്കളുടേയും വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഹോട്ടലിനകത്ത് സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങൾ ഒരുക്കണം. സ്ഥാപനത്തിലെ ജീവനക്കാർ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സമയക്രമം പാലിക്കണം. രാത്രി 10 ന് ശേഷം ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കരുത്. ഈ മഹാമാരി നിയന്ത്രണവിധേയമാക്കുവാൻ പരിശ്രമിക്കുന്ന സെക്ടർ മജിസ്‌ട്രേറ്റുമാരുമായും പൊലീസ് വകുപ്പുമായും ആരോഗ്യപ്രവർത്തകരുമായും എല്ലാ അംഗങ്ങളും സഹകരിക്കണമെന്നും, സർക്കാർ മാർഗനിർദ്ദേശങ്ങൾക്കെതിരായി പ്രവർത്തിക്കുന്നവരെ സംഘടന സംരക്ഷിക്കുന്നതല്ലായെന്നും ജില്ലാപ്രസിഡന്റ് അസീസ്, സെക്രട്ടറി ടി. ജെ. മനോഹരൻ എന്നിവർ അറിയിച്ചു.