കൊച്ചി: ന്യുവൽസിൽ ബിരുദ, ബിരുദാനന്തര ബിരുദ നിയമ വിദ്യാർത്ഥികൾക്കും, സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ ബിരുദ വിദ്യാർത്ഥികൾക്കുമായി നിയമം, മനുഷ്യാവകാശം എന്നി വിഷയങ്ങളിലും സാമൂഹ്യ നിയമ പ്രശ്‌നങ്ങളെ സംബന്ധിച്ച വിഷയങ്ങളിലും ഗവേഷണ പ്രൊജക്ടുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസം മുതൽ ഒൻപതു മാസം വരെ നീണ്ട് നിൽക്കുന്ന ഗവേഷണ പ്രൊജെക്ടുകൾക്കു 25000 രൂപ മുതൽ 75000 രൂപ വരെ ധനസഹായം നൽകും. ഫെബ്രുവരി 22 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്ക്: www.nuals.ac.in.