മൂവാറ്റുപുഴ: ഗാന്ധി രക്തസാക്ഷിദിനത്തിൽ ജോയിന്റ് കൗൺസിൽ കലാ സംസ്കാരിക സംഘടനയായ നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച കാർഷിക സമരങ്ങളിലെ ചമ്പാരൻ സ്മരണകൾ എന്ന പരിപാടി മുൻ എം.എൽ.എ ബാബു പോൾ ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ കൺവീനർ കെ.കെ.ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ മുൻ ചെയർമാൻ ജി.മോട്ടി ലാൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, പ്രസിഡന്റ് വി.കെ.ജിൻസ്, ജില്ല വൈസ് പ്രസിഡന്റ് അബു സി. രൺജി ,ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എം സുഭാഷ്, കെ.എം.സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.