കൊച്ചി: മുല്ലശേരി കനാൽ പരിസര വികസനത്തിന് തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി നടത്തിയ ദേശീയ അർബൻ ഡിസൈൻ മത്സരത്തിൽ വിജയിച്ച മൂന്ന് എൻട്രികൾ ഉൾപ്പടെ 22 ഡിസൈനുകളുടെ പ്രദർശനം മേയർ അഡ്വ. എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ. എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. യാത്രാ ഓഡിറ്റോറിയം മുതൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ വരെയുള്ള നടപ്പാതക്ക് സമീപമുള്ള മതിലിനോട് ചേർത്ത് വച്ചാണ് പ്രദർശനം നടക്കുന്നത്. ഫെബ്രുവരി 10 ന് സമാപിക്കും.