കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ 2020-21 ജനകീയാസൂത്രണപദ്ധതി പ്രകാരം വാഴക്കും ജാതിക്കും ജൈവവളം വിതരണം ചെയ്യും. നിലവിലെ ഗുണഭോക്തൃ ലിസ്റ്റിൽ പേര് വന്നിട്ടുള്ള കർഷകർ നിർബന്ധമായും ഫെബ്രുവരി അഞ്ചിന് മുമ്പായി കീഴില്ലം കൃഷി ഭവനിൽ നിന്നും പെർമിറ്റ് കൈപറ്റി ജൈവവളം വാങ്ങേണ്ടതാണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഫെബ്രുവരി അഞ്ചിന് ശേഷം പഞ്ചായത്ത് അംഗീകരിച്ച പുതിയ ലിസ്റ്റിൽ നിന്നും പെർമിറ്റ് നൽകും. കൂടാതെ ഫെബ്രുവരി രണ്ട്, മൂന്ന് തിയ്യതികളിൽ കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൽ പെർമിറ്റ് വിതരണം ഉണ്ടായിരിക്കുന്നതുമാണ്. എന്നാൽ ഈ ദിവസങ്ങളിൽ കൃഷി ഭവനിൽ നിന്ന് പെർമിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും പഞ്ചായത്ത് അറിയിച്ചു.