ഏലൂർ: ഗാന്ധി സ്മൃതിദിനത്തിൽ നഗരസഭയിൽ ക്ലീൻ ഏലൂർ ഡേ കാമ്പയിൻ നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ പാതാളം കവല മുതൽ ഫാക്ട് കവല വരെ ശുചീകരിച്ചു. ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ലീലാ ബാബു, ടി.എം.ഷെനിൻ, പി.എ.ഷെറീഫ് , അംബിക ചന്ദ്രൻ , ദിവ്യനോബി, പി.ബി.രാജേഷ്, കെ.എ. മാഹിൻ, നീതു എം.ആർ എന്നിവർ പങ്കെടുത്തു.