പള്ളുരുത്തി: കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം പള്ളുരുത്തി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപതിയുടെ രക്തസാക്ഷി ദിനം ആചരിച്ചു.അഡ്വ.തമ്പി ജേക്കബ് ഉദ്ഘാടനം ചെയ്തു.തുടർന്ന് പുഷ്പാർച്ചന നടത്തി. എ.എസ്.ജോൺ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാംഗം ഷീബാഡുറോം, പി.പി.ജേക്കബ്, പി.ജെ.പ്രദീപ്, പി.എക്സ്.ജെയിംസ്, സജി തേങ്ങാപുരക്കൽ, ഐ.എക്സ്.ജേക്കബ്, കെ.വി.തോമസ് തുടങ്ങിയവർ സംബന്ധിച്ചു.