anil-pj
ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ സൂപ്പർ മാർക്കറ്റിൽ കുടുംബശ്രീ നാനോ മാർക്കറ്റ് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ കുന്നുംപുറത്ത് പ്രവർത്തിക്കുന്ന സഹകരണ സൂപ്പർ മാർക്കറ്റിൽ കുടുംബശ്രീ നാനോ മാർക്കറ്റ് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് 15ാം വാർഡ് മെമ്പർ പി.എൻ.സിന്ധുവിന് കുടുംബശ്രീയുടെ ഉത്പന്നങ്ങൾ കൈമാറി ആദ്യ വില്പന നടത്തി. സി.ഡി.എസ് അംഗങ്ങളായ ശ്രീലത, ഐഷ നാസർ, ബ്ലോക്ക് കോഓർഡിനേറ്റർ അരുന്ധതി,അക്കൗണ്ടന്റ് മഞ്ജു ഉദയൻ എന്നിവർ പങ്കെടുത്തു.