കാലടി: ശ്രീലങ്കൻ ഹോണററി കോൺസുലറായിരുന്ന ഏ.പി.ജെ.ഗ്രൂപ്പ് ചെയർമാൻ അന്തരിച്ച ജോമോൻ ജോസഫ് എടത്തലയുടെ പേരിലുള്ള ചാരിറ്റബിൾ ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം നിർവഹിച്ചു.ഇല്ലിത്തോട് ബിജു തെക്കേക്കാരിയിലിനു നിർമ്മിച്ച് നൽകുന്ന ആദ്യ വീടിന്റെ താക്കോൽ കാലടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം.ബി.ലത്തീഫ് കൈമാറി. 2018ലെെ പ്രളയത്തിലെെ ദുരിതരിൽ 600 കുടുംബങ്ങൾക്ക് കൈത്താങ്ങായി 25 ലക്ഷം രൂപ നൽകിയിരുന്നു. ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഇല്ലിത്തോട്ടിൽ പുതുതായി രണ്ടു വീടുകളുടെ നിർമ്മാണം പൂർത്തികരിച്ചു വരുന്നു.ജോസഫ് ജോമോൻ ചെയർമാനായിട്ടുള്ള ഫൗണ്ടേഷൻ അനവധി പേർക്ക് ചികിത്സാ സഹായം, ഓൺലൈൻ പഠനത്തിനു ടിവി എന്നിവ നൽകി.താക്കോൽദാന ചടങ്ങിൽ എ.പി.ജെ.ഗ്രൂപ്പ് മാനേജിംഗ് എക്സിക്യൂട്ടീവ് ഷിജിൽ.വി.എൽ. വാർഡുമെമ്പർ ലൈജി ബിജു, സജീവ് ചന്ദ്രൻ ,ടി.എസ്.ബൈജു, സന്തോഷ് പീതാംബരൻ എന്നിവർ പങ്കെടുത്തു.