ആലുവ: എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷ്യം ഗാന്ധിസ്മൃതി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. 'മതനിരപേക്ഷ ഇന്ത്യ, ഇടതുപക്ഷ കേരളം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
മണ്ഡലം സെക്രട്ടറി ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എ.എ. സഹദ്, സതീഷ് കുമാർ, രതീഷ്, ഡെൻസൺ, സുദീഷ് , എം.എ. ഷിഹാബ് എന്നിവർ പങ്കെടുത്തു.