കോലഞ്ചേരി: ഗാന്ധിദർശൻ യുവജനസമിതി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോലഞ്ചേരി യൂത്ത് കോൺഗ്രസ് ഭവനിൽ വച്ച് 'ഗാന്ധിസ്മൃതി സംഗമം' നടത്തി. ഗാന്ധിദർശൻ യുവജന സമിതി സംസ്ഥാന സെക്രട്ടറി വർഗീസ് ജോർജ് കുന്നത്ത് ഉദ്ഘാടനം ചെയ്തു ,നിയോജകമണ്ഡലം പ്രസിഡന്റ് കലേഷ് തളങ്ങാട്ടിൽ അദ്ധ്യക്ഷനായി. കെ. എസ് .യു കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. വർഗീസ്, യുവജന സമിതി വൈസ് പ്രസിഡന്റ് മനു മാധവൻ , ജനറൽ സെക്രട്ടറിമാരായ സി.ടി.സച്ചിൻ, അഭിൻ ബാബു, അശ്വിൻ, ജോബ് എന്നിവർ സംസാരിച്ചു.