വൈപ്പിൻ: മാലിപ്പുറം സർക്കാർ ആശുപത്രിയിൽ കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു. ഇന്നലെ നൂറ് പേർക്ക് വാക്‌സിൻ നൽകി. ആശാ വർക്കർ പി.അമ്പിളിക്ക് നഴ്‌സ് ശ്രുതി, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: ടെൻസി റോയിയുടെ സാന്നിധ്യത്തിൽ വാക്‌സിൻ കുത്തിവച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി വൈപ്പിൻ, അംഗം കെ.എച്ച് നൗഷാദ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയ രാജ്, വൈസ് പ്രസിഡന്റ് കെ എം സിനോജ് കുമാർ, ആശുപത്രിവികസനസമിതി അംഗം ആന്റണി സജി, ഹെൽത്ത് സൂപ്പർവൈസർ ഷാജു പി ജോൺ, ഇൻസ്‌പെക്ടർ ആസാദ് ,എളങ്കുന്നപ്പുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോഫിയ ജോയ്, വോൾഗ തെരേസ ,ആരോഗ്യ പ്രവർത്തകരായ സാലിക്കുട്ടി, എഞ്ചൽ മേരി എന്നിവർ പ്രസംഗിച്ചു.