കോലഞ്ചേരി: കോൺഗസ് നൂറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് തിരുവാണിയൂർ മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പേട്ടയിൽ നിന്നും തിരുവാണിയൂരിലേയ്ക്ക് ഗാന്ധി സ്മൃതി യാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് വിജു പാലാൽ പദയാത്ര നയിച്ചു. പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സാജു കറുത്തേടം പതാക കൈമാറി. സമാപന സമ്മേളനം ഡി.സി.സി സെക്രട്ടറി സുജിത് പോൾ ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ് ,കെ.എൻ.മോഹനൻ ,വി.പി. ജോർജ്, എ.കെ.പൗലോസ് ,എൽദോസ് ജോർജ്, ലിസ്സി കുരിയാക്കോസ് തുടങ്ങിയവർ സംസാരിച്ചു.