ത്യക്കാക്കര: ജീവനക്കാർക്ക്‌ യു.ഡി.എഫ് കാലത്തെ ശമ്പള പരിഷ്‌ക്കരണ കമ്മിഷൻ അനുവദിച്ച സർവീസ് വെയിറ്റേജ്, സിറ്റി കോമ്പൻസേറ്ററി അലവൻസ് എന്നിവ പൂർണമായും ഒഴിവാക്കുകയും എച്ച്.ആർ.എയിലും ഫിറ്റ്മെന്റ്, വാർഷിക ഇൻക്രിമെന്റുകളിലും നാമമാത്ര വർദ്ധന വരുത്തി കാലാവധി ഏഴ് വർഷമാക്കാനുള്ള നീക്കം നിരാശാജനകമാണെന്നും റിപ്പോർട്ട്‌ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ സിവിൽസ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.ജില്ലാ സെക്രട്ടറി ടി. വി. ജോമോൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. എം. ബാബു, ബേസിൽ വർഗീസ്, ഭാരവാഹികളായ ജോഷി മാലിപ്പുറം, ഐ. ടി. ജിജി,ടി. പി.അബ്ദുൽ സലാം,ടോം റെക്സ്, സി.എ. അജിതാമോൾ, രാജേഷ്, പ്രജീഷ്, പ്രശോബ്കുമാർ,പി. എസ്. കിരൺ എന്നിവർ നേതൃത്വം നൽകി.