വൈപ്പിൻ: കൊവിഡ് മഹാമാരി മൂലം സർക്കാർ തലത്തിൽ നിയമപരമായി അനുവർത്തിക്കേണ്ട കാര്യങ്ങൾക്ക് സർക്കാർ ആവശ്യമായ ഇളവുകളും സമയം നീട്ടിക്കൊടുക്കലും ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിനു വരുന്ന സംസ്ഥാനത്തെ രജിസ്‌ടേഡ് റസി. അസോസിയേഷനുകൾക്കും, ഇതര സംഘടനകൾക്കും രജിസ്‌ട്രേഷൻ പുതുക്കുന്നതിന് പിഴകൾ ഒഴിവാക്കിയും സമയം നീട്ടി നൽകുകയും ചെയ്യണമെന്ന് പള്ളിപ്പുറം പഞ്ചായത്ത് റസി. അസോസിയേഷനുകളുടെ അപ്പെക്‌സ് കൗൺസിൽ അഭ്യർത്ഥിച്ചു. ഇതു സംബന്ധിച്ച നിവേദനം അപ്പെക്‌സ് സെക്രട്ടറി പി.കെ. ഭാസി, വൈ.പ്രസിഡന്റ് പി.എസ്. ചിത്തരഞ്ചൻ എന്നിവർ എറണാകുളം, ഡിസ്ട്രിക്ട് രജിസ്ട്രാർക്ക് (ജനറൽ ) സമർപ്പിച്ചു.