ആലുവ: ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആലങ്ങാട് യോഗം ട്രസ്റ്റ് ഇന്ന് ആലുവയിൽ ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കും.രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ ആലുവ മഹനാമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ശബരിമല മുൻ മേൽശാന്തിമാരായ ദാമോദരൻ പോറ്റി, ശങ്കരൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, സുധീർ നമ്പൂതിരി, മാളികപ്പുറം മുൻ മേൽശാന്തിമാരായ അനീഷ് നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, ആലങ്ങാട് യോഗം കാമ്പിള്ളി വെളിച്ചപ്പാട് കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, ആലങ്ങാട് യോഗം ട്രസ്റ്റ് ചെയർമാൻ അയ്യപ്പദാസ് എന്നിവർ പങ്കെടുക്കും.