പെരുമ്പാവൂർ: സുഡാനിൽ വെച്ച് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൂവപ്പടി ഇളമ്പകപ്പിള്ളി മാരേക്കാട്ടിൽ വീട്ടിൽ പരേതനായ ഭാസ്‌കരന്റെ മകൻ ഷിബുവാണ് (42) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിനീയറിംഗ് കമ്പനിയിൽ എട്ട് വർഷമായി മെക്കാനിക്കൽ സൂപ്പർവൈസറാണ്. മൂന്ന് വർഷം മുമ്പാണ് സുഡാനിലെ ജോലി സ്ഥലത്തേയ്ക്ക് മാറിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം നടക്കുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: സൂര്യനാരായണൻ,വൈഗ, ദേവനാരായണൻ. അമ്മ: അമ്മിണി.