covid

കൊച്ചി: ഉറവിടമറിയാത്ത 35 കേസുകൾ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 859 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 811 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 9 പേർ ആരോഗ്യപ്രവർത്തകരാണ്.

826 പേർ രോഗ മുക്തരായി.

1446 പേരെകൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.

1458 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി

25881 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത്.


ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് 11059 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കൊവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6645 സാമ്പിളുകൾ കൂടി ഇന്നലെ പരിശോധയ്ക്ക് അയച്ചു.

വാർഡ് തലത്തിൽ ഭവനസന്ദർശനവും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി വിലയിരുത്തുന്ന പ്രക്രിയകളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ഇന്നലെ ആരോഗ്യപ്രവർത്തകർ 4892 വീടുകൾ സന്ദർശിച്ചു ബോധവത്കരണം നടത്തി.