കൊച്ചി: കോൺഗ്രസ് എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 73ാമത് രക്തസാക്ഷിത്വദിനം 'ഗാന്ധിസ്മൃതി' ദിനമായി ആചരിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി ഡി.സി.സി. പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാറപ്പുറം രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെവിൻ പി. കൃഷ്ണകുമാർ ഗാന്ധി അനുസ്മരണ പ്രസംഗം നടത്തി. ടൈസൺ മാത്യു, ഫ്രാൻസിസ് കളത്തിൽ, വില്ല്യംസ്, പി.പി.ജോൺസൻ, എബി, വി.കെ.ഉണ്ണികൃഷ്ണൻ, വിനോദ് വേണുഗോപാൽ റാവൂ, ആന്റണി പുളിക്കൻ, ബെന്നി കെ. റോസി, സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി.