auto

കൊച്ചി: പെട്രോൾ ഡീസൽ വിലകൾ അടിക്കടി വർദ്ധിക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ വൈറ്റില ഏരിയാ കമ്മിറ്റി ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. വൈറ്റില ഹബ്ബിൽ ചേർന്ന യോഗം അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.കെ.വി.സുനിൽകുമാർ അദ്ധ്യക്ഷനായി. സി.കെ.കനീഷ്, എ.ആർ.സുനിത, വി.പി.നൗഷാദ് എന്നിവർ സംസാരിച്ചു.