കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി 13 മുതൽ 17 വരെ കൊവിഡ് നിബന്ധനകൾ പാലിച്ച് നടത്താൻ ട്രസ്റ്റ് വാർഷികപൊതുയോഗം തീരുമാനിച്ചു. യോഗത്തിൽ ടി.കെ പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി കെ.കെ. ജവഹരി നാരായണൻ ( പ്രസിഡന്റ്), കെ.കെ. മാധവൻ ( മാനേജിംഗ് ട്രസ്റ്റി), ടി.എൻ. രാജീവ് ( വൈസ് പ്രസി‌ഡന്റ്), പി.വി. സാംബശിവൻ (ട്രഷറർ), സി.വി. വിശ്വം ( മാനേജർ), എ.എം. ദയാനന്ദൻ, ഇ.കെ. ഉദയകുമാർ, കെ.പി. പ്രശാന്ത്, എ.ആർ. രതീഷ്, കെ.എസ്. ഷിനോജ്, എം.കെ. മുരുകേശ്, അപ്പു തറക്കുളം, ഭാമ പത്മനാഭൻ ( കമ്മിറ്റി അംഗങ്ങൾ), എം.കെ. തിലകൻ, ടി.പി. അജിത് ( ഓഡിറ്റേഴ്സ് ) എന്നിവരെ തിരഞ്ഞെടുത്തു.