കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇന്നോവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ ഉച്ചകോടി സമാപിച്ചു. സമാപന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസിലർ ഡോ: സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആദിശങ്കര ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പ്രൊഫ: സി.പി ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി സുരേഷ് കുമാർ, പ്രൊജക്ട് ഡയറക്ടർ പി. റിയാസ്, ആദിശങ്കര ഐ.ഇ.ഡി.സി.സി.ഒ.ഒ മരീന കുഞ്ഞച്ചൻ തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി വിവിധ സ്ഥാപനങ്ങളുടെ സംരംഭകർ കുട്ടികളുമായി സംവദിച്ചു. കോളേജിലെ വിദ്യാർത്ഥികൾ തന്നെ നിർമിച്ച വിർച്വൽ പ്ലാറ്റ്‌ഫോം വഴിയാണ് ഉച്ചകോടി നടന്നത്. ഏകദേശം 300-ഓളം കോളേജുകളിൽ നിന്ന് പതിനായിരത്തോളം വിദ്യാർത്ഥികൾ അണിനിരന്ന ഏഷ്യയിലെ ആദ്യത്തെ ഉച്ചകോടിയാണിത്. എക്‌സറ്റൻഡഡ് റിയാലിറ്റി, ബ്ലോക്ക് ചെയിൻ, സ്റ്റാർട്ടപ്പ് എക്‌സ്‌പോ, പാനൽ ചർച്ചകൾ, ബ്രെയിൻ സ്‌ട്രോമിങ് സെഷൻസ്, ഇന്ററാക്ടിവ് കമ്മ്യൂണിറ്റി മീറ്റിങ്ങ് ഒട്ടനവധി പരിപാടികളാണ് ഈ ഉച്ചകോടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്.