1

തോപ്പുംപടി: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിൻ ദൗത്യത്തിന് കരുവേലിപ്പടി ഗവ.ആശുപത്രിയിൽ തുടക്കമായി. എം.എൽ.എ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു.നഗരസഭാംഗം ബാസ്റ്റിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. തുടക്കത്തിൽ പശ്ചിമകൊച്ചിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. രാവിലെ 9 മുതൽ 5 വരെയാണ് സമയം ഒരുക്കിയിട്ടുള്ളത്. ദിവസം 100 പേർക്കാണ് സജീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യമുണ്ടായാൽ മെഡിക്കൽ സംഘവും ആംബുലൻസും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കുത്തിവെയ്പിനായി വരുന്നവർക്ക് ജെ.എച്ച്.ഐമാരായ ഇ.സി.അരുൺകുമാർ, ജോജോ ആശാവർക്കർമാർ ഉൾപ്പടെയുള്ളവർ നിർദേശങ്ങൾ നൽകും. വാക്സിനേഷൻ ഡാറ്റാ ജോലികൾ ഷാർ നെറ്റിന്റെ നേതൃത്വത്തിൽ നടക്കും.തോപ്പുംപടി പൊലീസിനാണ് കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല. ഡോ. മിനു മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. സെൽവിൻ ലിസി, ഡോ.ശ്രീപ്രിയ, മേരിക്കുട്ടി, ബിന്ദുപ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.