ആലുവ: എടത്തല ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോന് എൻ.സി.പി എടത്തല മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി.എ. മുഹമ്മദാലി, ബ്ലോക്ക് സെക്രട്ടറി സലാം എടത്തല, എൻ.വൈ.സി ജില്ലാ വൈസ് പ്രസിഡന്റ് ഷെർബിൻ കൊറയ, മൈക്കിൾ ജാക്‌സൻ, ഹാരിസ് മിയ, അഷ്‌കർ സലാം, അനൂപ് യൂണിവേഴ്‌സൽ എന്നിവർ സംസാരിച്ചു.