കൊച്ചി: കേരള മീഡിയ അക്കാഡമി ഫെലോഷിപ്പിന്റെ ഭാഗമായി സാജൻ എവുജിൻ രചിച്ച 'മണ്ണിനു തീപിടിക്കുമ്പോൾ മാദ്ധ്യമങ്ങൾ എവിടെ?' എന്ന പുസ്തകം ഫെബ്രുവരി മൂന്നിനു രാവിലെ 11 നു പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ പി. സായിനാഥ് പ്രകാശനം ചെയ്യും.
ഓൺലൈനായി നടക്കുന്ന ചടങ്ങിൽ 'കാർഷിക പ്രതിസന്ധിയും മാദ്ധ്യമങ്ങളും ' എന്ന വിഷയത്തിൽ സായിനാഥ് പ്രഭാഷണവും നടത്തും. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ പുസ്തകം സ്വീകരിച്ച് സംസാരിക്കും. അഖിലേന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തും. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനാകും. പരിപാടിയുടെ തത്സമയ വീഡിയോ മീഡിയ അക്കാഡമി ഫേസ്ബുക്ക് പേജിൽ ലഭ്യമാകും.